×

പാലക്കാട് ഭക്ഷണം കിട്ടാൻ വൈകിയതിൽ ബാറിൽ തര്‍ക്കം, വെടിവയ്പ്; മാനേജര്‍ക്ക് പരുക്ക്

google news
Sb

പാലക്കാട് :ഭക്ഷണം കിട്ടാൻ വൈകിയെന്ന കാരണം പറഞ്ഞ് പാലക്കാട് ആലത്തൂർ കഴനിയിലെ ബാറിൽ മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തിൽ വെടിവയ്പ്. എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ബാർ മാനേജരായ രഘുനന്ദന് പരുക്കേറ്റു. വൈകീട്ട് മദ്യപിക്കാനെത്തിയവർ തർക്കത്തെത്തുടർന്ന് ആദ്യം മടങ്ങുകയും പിന്നീട്  സംഘം ചേർന്നെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ജീവനക്കാർ. കഞ്ചിക്കോട് സ്വദേശികളായ അഞ്ചുപേരെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

​​​       

 

Tags