തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ 97 ബാച്ചുകള്‍ കൂടി അധികമായി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച ശുപാര്‍ശ മന്ത്രി ശിവന്‍കുട്ടി മുഖ്യമന്ത്രിയെ കണ്ട് കൈമാറി. 5000 സീറ്റുകളാണ് ഇനിയും ആവശ്യമായുള്ളത്. തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും.
അതേസമയം രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ 17,427 വിദ്യാർത്ഥികൾക്കാണ് അലോട്ട്മെന്റ് ലിസ്റ്റിൽ ഇടം നേടാനാകാതെ പോയത്. അതേസമയം, 6,791 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇത്തവണ 23,218 അപേക്ഷകരാണ് ഉണ്ടായിരുന്നത്. സീറ്റ് ലഭിക്കാതെ പോയതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും മലബാർ മേഖലയിൽ നിന്നുള്ളവരാണ്.
ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരമുണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷം സീറ്റ് കൂട്ടിയതുപോലെ ഇക്കുറിയും തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം