ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്കെത്തുന്നു.പാലക്കാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാർഥി.എന്‍ഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്
ഈ വർഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ജനുവരിയിൽ തൃശുരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഗുരുവായൂരിലും മോദി എത്തിയിരുന്നു. തലേന്ന് കൊച്ചിയിൽ റോഡ് ഷോയും നടത്തി.
Read more ….
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 40 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ് കുഞ്ഞ്; രക്ഷാപ്രവർത്തനം തുടരുന്നു
- കട്ടപ്പന കൊലപാതകം:നാണക്കേട് മൂലം നവജാത ശിശുവിനെ കൊലപ്പെടുത്തി:തൊഴുത്തിൽ കുഴിച്ചുമൂടി
- ബി.ജെ.പി അധികാരത്തിൽവന്നാൽ പാചകവാതക വില വർധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാൻ കഴിയുമോ? പി. ചിദംബരം
കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനാണ് ഒടുവിലെത്തിയത്. വിഎസ്‌എസ്‌സിയിലെ പദ്ധതികളുടെ ഉദ്ഘാടനവും ഗഗൻയാൻ ദൗത്യസംഘത്തിലുള്ളവരെ അവതരിപ്പിക്കുകയും ചെയ്തു.