×

പ്രധാനമന്ത്രി തൃശ്ശൂരിലെത്തി, റോഡ് ഷോ തുടങ്ങി

google news
.

തൃശൂർ ∙ ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിൽ മോദിയുടെ റോഡ് ഷോ തുടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരാണ് മോദിക്കൊപ്പം വാഹനത്തിലുള്ളത്. പുഷ്പവൃഷ്ടിയോടെ പ്രവർത്തകർ മോദിയെ സ്വീകരിച്ചു.

അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. തുടർന്ന് റോഡ് മാർഗം തൃശൂരിലെത്തി.  

റോഡ് മാർഗം ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിൽ വരവേറ്റു. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോ‍ഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു