കോഴിക്കോട് :മുസ്ലീം ലീഗ് -സമസ്ത തര്‍ക്കങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. ആക്ഷേപങ്ങള്‍ ഉന്നയിച്ച വരെ ആദ്യമേ തടയണമായിരുവെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചു.
പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക, അല്ലെങ്കില്‍ കെട്ടിയിടുക, അതുമല്ലെങ്കില്‍ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളില്‍ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസര്‍ഗോഡ് നീലേശ്വരത്ത് എസ് വൈ എസ് പരിപാടിയില്‍ ജിഫ്രി തങ്ങളുടെ പ്രതികരണം.
സമസ്തയുമായുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ കൈവിടുന്ന പ്രസ്താവനയാണ് പികെ കുഞ്ഞാലിക്കുട്ടി അവസാനഘട്ടത്തില്‍ നടത്തിയത്. സലാമിന്റെ പരാമര്‍ശങ്ങള്‍ അറിവില്ലായ്മാണെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, പരസ്യപ്രസ്താവനകള്‍ വിലക്കിയതായും അറിയിച്ചു.
നിതാരി കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ട് കോടതി ഉത്തരവ്
ജിഫ്രി തങ്ങള്‍ക്ക് പിന്നാലെ എസ് കെ എസ് എസ് എഫ് അധ്യക്ഷനും പാണക്കാട് കുടുംബാംഗവുമായ ഹമീദലി ശിഹാബ് തങ്ങളെ ഇകഴ്ത്തി പറഞ്ഞതാണ് ലീഗ് ജനറല്‍ സെക്രട്ടറി സലാമിന് വിനയായത്. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലും പിന്നീട് ഇംഗ്ലീഷ് ദിനപത്രത്തോട് സംസാരിച്ചപ്പോഴും സലാം സമസ്തയ്ക്കും പോഷകസംഘടനകള്‍ക്കുമെതിരെ തുറന്നടിച്ചിരുന്നു. ഇതോടെ സമസ്ത അനൂകൂലികള്‍ ഒന്നാകെ ഇളകി. തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന് ഭയന്നാണിപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയെ കൈവിട്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. പ്രശ്നത്തില്‍ ഹമീദലി തങ്ങളെ നേരിട്ട് വിളിച്ച് സലാം ഖേദം പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സലാമിന്റേത് അറിവില്ലായ്മയെന്ന് പരസ്യമായി കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടി വന്നത് പാര്‍ട്ടിക്കുള്ളിലും തര്‍ക്കം രൂക്ഷമായതിന്റെ സൂചനയാണ്. അതേസമയം സമസ്ച ആവശ്യപ്പെട്ട ചര്‍ച്ചയ്ക്ക് ഇനിയും ലീഗ് തയ്യാറായിട്ടില്ല. സലാമിന്റെ പരാമര്‍ശങ്ങള്‍ സലാം തന്നെ തിരുത്തണമെന്ന ആവശ്യമാണ് സമസ്ത ഉന്നയിക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം