മാധ്യമ പ്രവർത്തകയ്‌ക്ക് അശ്ലീല വാട്‌സ് ആപ്പ് സന്ദേശം;എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്

46

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് വാട്‌സാപ്പില്‍ മോശം പരാമര്‍ശം നടത്തിയതിന് എന്‍.പ്രശാന്ത് ഐ.എ.എസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സി എംഡിയായ പ്രശാന്തിനോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ വാട്‌സ്ആപ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്.തുടർന്ന് കേരള പത്രപ്രവർത്തക യൂണിയൻ പോലീസിലും, മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി.