×

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവം; സിപിഎമ്മിനു വിഷയദാരിദ്ര്യം ഷിബു ബേബി ജോണ്‍

google news
shibu

കൊല്ലം: സിപിഎമ്മിന്റേത് വിഷയ ദാരിദ്ര്യമാണ്. എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍.  എന്‍.കെ പ്രേമചന്ദ്രന്‍ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. വിരുന്നില്‍ പങ്കെടുത്തതില്‍ അസ്വാഭാവികതയില്ല എന്നും ഷിബു ബേബി ജോണ്‍ കുറിച്ചു. പ്രേമചന്ദ്രനെ എതിര്‍ക്കാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് അവസരമായി കാണുന്നു. 2019 ല്‍ ഇതിന്റെ തനിയാവര്‍ത്തനം ഉണ്ടായി. 

2024ല്‍ പ്രേമചന്ദ്രനെതിരെ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ വിവാദമാക്കുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. പ്രേമചന്ദ്രനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കൊല്ലത്തെ വോട്ടര്‍മാര്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു എന്നും സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്നുമാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞത്.

Read more....

നരേന്ദ്ര മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടര്‍ന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക