കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും തീരുമാനിച്ചിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാൻ ജെയ്ക്കിനായി. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് എതിരാളിയായാണ് ജെയ്ക്ക് മൂന്നാം അങ്കത്തിനിറങ്ങുന്നത്.
Also read :പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ സംസ്ഥാന ജനറൽ സെക്രട്ടറിജോർജ് കുര്യൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഇവർക്കൊപ്പെ കഴിഞ്ഞതവണ പുതുപ്പള്ളിയിൽ മത്സരിച്ച മധ്യമേഖല പ്രസിഡൻറ് എൻ ഹരിയും പരിഗണനയിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം