പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്

google news
23

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ പുതുപ്പള്ളിയിൽ ആകാംഷകൾക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 ന് പത്രിക നൽകും. 16 ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും.

chungath

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനാണ് സിപിഎം തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും.

മുതിർന്ന നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുക. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർവ്വഹിക്കും. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും.

പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞു. ‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സിപിഎം കാണുന്നത് വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമെന്ന നിലയില്ല. മറിച്ച് ആശയധാരകള്‍ തമ്മിലുള്ള പോരാട്ടമായാണ്. അതില്‍ ജനത്തിന് ഹിതകരമായത് തെരഞ്ഞെടുക്കും.

read more ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ജപ്പാനെ തകർത്ത് ഇന്ത്യ ഫൈനലില്‍

2016ന് ശേഷം ഇടതുമുന്നണിയുടെ രാഷ്ട്രീയമുന്നേറ്റം കണക്കിലെടുത്താണ് പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് അനൂകൂലമായ സാഹചര്യമുണ്ടെന്ന് പറയുന്നത്. അത് പഞ്ചായത്ത്, നിയസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളനെ ഉളളൂ. ആ പുണ്യാളന്റെ പേര് വിശുദ്ധ ഗീവര്‍ഗീസ് എന്നാണ്. മറിച്ചൊരു അഭിപ്രായം നിങ്ങള്‍ക്കുണ്ടോ?’, ജെയ്ക്ക് ചോദിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം