×

സഹകരണ ബാങ്ക്​ ഓഡിറ്റർമാരുടെ പ്രവർത്തനം വർഷംതോറും വിലയിരുത്തണമെന്ന് റിസർവ് ബാങ്ക്​

google news
vvv
മ​ല​പ്പു​റം: ജി​ല്ല -സം​സ്ഥാ​ന -കേ​ന്ദ്ര സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ഓ​ഡി​റ്റി​ങ്ങി​ൽ​ സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പു​വ​രു​ത്താൻ പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി റി​സ​ർ​വ് ബാ​ങ്ക്. ബാ​ങ്കി​ങ് റെ​ഗു​ലേ​ഷ​ൻ (ഭേ​ദ​ഗ​തി) നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഏ​പ്രി​ൽ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ലാ​കും​വി​ധം പു​തി​യ നി​ബ​ന്ധ​ന കൊ​ണ്ടു​വ​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​​റ്റ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ലും പു​ന​ർ​നി​യ​മ​ന​ത്തി​ലും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ​ക്കും റി​സ​ർ​വ്​ ബാ​ങ്കി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. 2024 ഏ​പ്രി​ൽ ഒ​ന്നി​നോ ശേ​ഷ​മോ ആ​രം​ഭി​ക്കു​ന്ന എ​ല്ലാ അ​ക്കൗ​ണ്ടി​ങ് കാ​ല​യ​ള​വു​ക​ൾ​ക്കും, റി​സ​ർ​വ് ബാ​ങ്ക്​ അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ ജൂ​ലൈ 31നു ​മു​മ്പ് സ​മ​ർ​പ്പി​ക്ക​ണം. ഓ​ഡി​റ്റ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട ചു​മ​ത​ല ന​ബാ​ർ​ഡി​നാ​ണ്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ്​ ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ.​ഐ)​യി​ൽ​നി​ന്ന് വ​ർ​ഷം​തോ​റും ഓ​ഡി​റ്റ് സ്ഥാ​പ​ന​​ങ്ങ​ളു​ടെ പ​ട്ടി​ക ന​ബാ​ർ​ഡ്​ ശേ​ഖ​രി​ക്ക​ണം. ഇ​തി​ൽ​നി​ന്ന് സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റ​ർ​മാ​ർ​ക്കാ​യി നി​ശ്ച​യി​ച്ച യോ​ഗ്യ​ത​​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണം ന​ബാ​ർ​ഡ്​ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ. ഈ ​പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ്​ ഓ​ഡി​റ്റ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ ആ​ർ.​ബി.​ഐ അം​ഗീ​കാ​ര​ത്തി​ന്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Read also: പിഎസ്‍സി നിയമനങ്ങളിൽ വർധനവ്; കഴിഞ്ഞ വർഷം പിഎസ്‍സി വഴി അയച്ചത് 34,110 നിയമന ശുപാർശകൾ

ബാ​ങ്ക്​ ഭ​ര​ണ​സ​മി​തി​യോ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഓ​ഡി​​റ്റ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം വ​ർ​ഷം​തോ​റും വി​ല​യി​രു​ത്ത​ണം. ഓ​ഡി​​റ്റ​റെ​ക്കു​റി​ച്ച്​ ബോ​ർ​ഡി​ന്​ എ​​ന്തെ​ങ്കി​ലും ആ​ശ​ങ്ക​യു​ണ്ടെങ്കി​ൽ ന​ബാ​ർ​ഡി​നെ അ​റി​യി​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ആ​ദ്യം ഓ​ഡി​റ്റ​ർ​മാ​രെ നി​യ​മി​ക്കേ​ണ്ട​തെ​ന്നും പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​രമാ​ണെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നി​യ​മ​നം നീ​ട്ടാ​മെ​ന്നും മാ​ർ​ഗ​രേ​ഖ പ​റ​യു​ന്നു.

കാ​ലാ​വ​ധി​ക്കു മു​മ്പ്​ ഓ​ഡി​റ്റ​റെ നീ​ക്കം​ചെ​യ്യ​ണ​മെ​ങ്കി​ൽ ആ​ർ.​ബി.​ഐ അ​നു​മ​തി വാ​ങ്ങ​ണം. ബാ​ങ്കി​ന്‍റെ ക​ൺ​ക​റ​ന്‍റ്​ ഓ​ഡി​റ്റ​റെ അ​തേ ബാ​ങ്കി​ന്‍റെ സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റ​റാ​യി നി​യ​മി​ക്കാ​ൻ പാ​ടി​ല്ല.

ഒ​രു ഓ​ഡി​റ്റ്​ സ്ഥാ​പ​നം ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി അ​ഞ്ച്​ സ​ഹ​ക​ര​ണ ബാങ്കി​ന്‍റേ​യും ജി​ല്ല ബാ​ങ്കി​ന്‍റേ​യും ഓ​ഡി​റ്റ്​ ഒ​രു വർഷം ഒ​രേ ഓ​ഡി​റ്റ്​ സ്ഥാ​പ​നം ഒ​രു​മി​ച്ച്​ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും റി​സ​ർ​വ് ബാ​ങ്ക്​ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags