പാലക്കാട്: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വെ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
- ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജങ്ഷന് -തൃശൂര്‍ എക്സ്പ്രസ് (06461) സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കി.
- 06455 നമ്പർ ഷൊര്‍ണൂര്‍ -കോഴിക്കോട് എക്സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിൽ ഉണ്ടാവില്ല.
- 06454 കോഴിക്കോട് -ഷൊര്‍ണൂര്‍ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിൽ റദ്ദ് ചെയ്തു.
- 06470 നിലമ്പൂര്‍ -ഷൊര്‍ണൂര്‍ എക്സ്പ്രസ്, 06467 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.
വൈകി ഓടുന്ന ട്രെയിനുകൾ
ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്ബര്‍ മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 15.25ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും.
Read more….
- രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര് .എസ്.എസ്സിൻ്റെ വക്കീൽ നോട്ടീസ്
- ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
- ‘കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ല;ആവശ്യം തള്ളണം’:കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
- വയനാട്ടിലെ വന്യജീവി പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; അജീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
- ഇന്ത്യ മുന്നണിയിൽ വീണ്ടും പ്രതിസന്ധി:പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്രിവാൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക