×

രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍ .എസ്‌.എസ്സിൻ്റെ വക്കീൽ നോട്ടീസ്

google news
Eh

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും വക്കീല്‍ നോട്ടീസയച്ച്‌ ആർഎസ്‌എസ്.'ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മലപ്പുറം ആർഎസ്‌എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ജനുവരി മുപ്പതിന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

   

Read more ....

ന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ