ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാൻ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നത്. യൂണിഫോം സിവില്‍ കോഡ് രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ളവർ ഒപ്പിട്ട ഭരണഘടനാ അജണ്ടയാണെന്നും ഷാ.
ET NOW ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആർക്കും സംശയം വേണ്ട. ബിജെപി വൻ ജയം നേടും. ബിജെപിക്ക് 370 സീറ്റും എൻഡിഎയ്ക്ക് 400 സീറ്റും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.
Read more….
- രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര് .എസ്.എസ്സിൻ്റെ വക്കീൽ നോട്ടീസ്
- ‘കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ല;ആവശ്യം തള്ളണം’:കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
- വയനാട്ടിലെ വന്യജീവി പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; അജീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
- ഇന്ത്യ മുന്നണിയിൽ വീണ്ടും പ്രതിസന്ധി:പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്രിവാൾ
- മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം നഷ്ടപരിഹാരവും
വീണ്ടും പ്രതിപക്ഷ ബഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിള്‍ 370 നമ്മള് റദ്ദാക്കി. രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എൻഡിഎയെ 400ല്‍ അധികം സീറ്റുകളും നല്കി അനുഗ്രഹിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ട് – ഷാ കൂട്ടിച്ചേർത്തു.
ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ (ആർഎല്‍ഡി), ശിരോമണി അകാലിദള്‍ (എസ്എഡി), മറ്റ് ചില പ്രാദേശിക പാർട്ടികള്‍ എന്നിവ എൻഡിഎയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ചും ഷാ പ്രതികരിച്ചു. ഒരു ‘കുടുംബം’ എന്ന കാഴ്ചപ്പാടാണ് ബിജെപിക്ക് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. 2024ലെ തെരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യാ പാർട്ടിയും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് വികസനവും അതിനെ ഒരുമിച്ച് എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും ഷാ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക