×

കണ്ണൂർ വി.സി പുനർനിയമനം: ഗോപിനാഥ് രവീന്ദ്രന് നൽകിയ ശമ്പളം 59.69 ലക്ഷം രൂപ

google news
download - 2024-01-14T233444.966

കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​ന​ർ​നി​യ​മ​ന കാ​ല​ത്ത് വൈ​സ് ചാ​ൻ​സ​ല​ർ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് ന​ൽ​കി​യ ശ​മ്പ​ളം 59.69 ല​ക്ഷം രൂ​പ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​നം സു​പ്രീം​കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. 2021 ന​വം​ബ​ർ 24 മു​ത​ൽ 2023 ഒ​ക്ടോ​ബ​ർ 31 വ​രെ 23 മാ​സ കാ​ല​യ​ള​വി​ലാ​ണ് പു​ന​ർ​നി​യ​മ​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ജോ​ലി ചെ​യ്ത​ത്.

കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പു​ന​ർ​നി​യ​മ​ന കാ​ല​ഘ​ട്ട​ത്തി​ൽ വാ​ങ്ങി​യ ശ​മ്പ​ളം തി​രി​കെ വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പു​ന​ർ​നി​യ​മ​നം ചോ​ദ്യം​ചെ​യ്യു​ന്ന കേ​സ് ഹൈ​കോ​ട​തി​യി​ൽ വ​ന്ന​പ്പോ​ൾ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നു​വേ​ണ്ടി പു​റ​മെ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​രാ​ണ് ഹാ​ജ​രാ​യ​ത്. ഇ​വ​ർ​ക്ക് ഫീ​സ് ന​ൽ​കാ​ൻ 4.34 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്.

വി​ഷ​യം സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ശൈ​ലേ​ഷ് മ​ടി​യാ​ൻ 2.98 ല​ക്ഷം രൂ​പ​യും അ​ഡ്വ. വാ​സ​വ പ്ര​ഭു പ​ട്ടേ​ൽ 24.50 ല​ക്ഷം രൂ​പ​യും ഫീ​സാ​യി വാ​ങ്ങി. സു​പ്രീം​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ഭാ​ഗം വാ​ദി​ക്കാ​ൻ ഹാ​ജ​രാ​യ അ​ഡ്വ​ക്ക​റ്റ് കെ.​കെ. വേ​ണു​ഗോ​പാ​ൽ 33 ല​ക്ഷ​വും ഫീ​സി​ന​ത്തി​ൽ വാ​ങ്ങി​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags