സർക്കാർ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തുമെന്ന് ധനവകുപ്പ് ഉറപ്പ് നൽകി.ശമ്പളം ലഭിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍.ജീവക്കാരെ ബലിയാടാക്കാൻ സമ്മതിക്കില്ലെന്നും,ഇതിലൂടെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സമ്മതിക്കില്ലെന്നും കണ്‍വീന്‍ ഇര്‍ഷാദ് എംഎസ് പ്രതികരിച്ചു.
മുഴുവൻ ജീവനക്കാരുടെ ശമ്പളവും ലഭിക്കുംവരെ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ള പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയാണെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് പ്രതിസന്ധിയിലേക്ക് നീങ്ങും.
ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ട്രഷറിയില്‍ പണം നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ശമ്പളം മുടങ്ങിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് സര്‍ക്കാരിന് നാണക്കേടായതോടെ ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രനം വേഗത്തിലാക്കി.
ഇപ്പോള്‍ സമരം ചെയ്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവസ്ഥയാകുമെന്ന് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ പറയുന്നു. അതിനാല്‍ ഇന്ന് മുതല്‍ ഉപവാസ സമരം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് സംഘടന കടക്കുകയാണ്.
Read more ….
- വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ 14 ഇന ശിപാർശകളുമായി ബംഗാൾ ഗവർണർ
- “താൻ സാക്ഷിയോ പ്രതിയോ?”; ഇഡിയെ വീണ്ടും അവഗണിക്കാൻ അരവിന്ദ് കെജ്രിവാൾ
- റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം
- അനധികൃതമായി കുട്ടിയെ ദത്തെടുത്തു; ദമ്പതികളിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ ഏറ്റെടുത്തു
- അച്ഛനെ കൊന്നതാണെന്ന് സംശയമുണ്ടെങ്കിൽ കോൺഗ്രസ് കൊന്നതാണ്, ലീഗ് കൊന്നതാണ് എന്ന രീതിയിൽ തന്നെ പരാതി എഴുതി കൊടുക്കു
നിലവില്‍ ട്രഷറിയിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാലും അത് എടുക്കാന്‍ കഴിയാത്ത അവസ്ഥകൂടിയുണ്ട്. അത് വിനിയോഗിക്കാനുള്ള അവകാശം ഉണ്ടാകണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ ബജറ്റ് തയാറാക്കിയ ധനവകുപ്പിലെ ജീവനക്കാര്‍ക്ക് മന്ത്രി വിരുന്ന് ഒരുക്കിയിട്ടുണ്ട്