മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായിരുന്ന കെ കുഞ്ഞിരാമന് (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവില്‍ സിപിഐ എം ചെറുവത്തൂര്‍ ഏരിയാകമ്മിറ്റിയംഗമാണ്.
ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയില്‍, 12 മണിക്ക് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പൊതു ദര്‍ശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പില്‍ ആണ് സംസ്കാരം. 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എം എല്‍ എ ആയിരുന്നു. 1994 മുതല്‍ 2004 വരെ ജില്ലാസെക്രട്ടറിയായും സ്ഥാനം അനുഷ്ടിച്ചു.1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1943 നവംബര്‍ 10ന് തുരുത്തിയില്‍ ജനിച്ച കുഞ്ഞിരാമന് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു