പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകിട്ട് 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ യുഡിഎഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
മറ്റന്നാളാണ് ഇടതുമുന്നണിയുടെ കൺവെൻഷൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉത്ഘടനം ചെയ്യും. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും .
Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം