തിരുവനന്തപുരം:കേരള സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ചാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചതിൽ പ്രതികരിച്ച് വി.ഡി.സതീശൻ.കെഎസ്യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടർന്നാൽ കെഎസ്യു പ്രവർത്തകരുടെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
സിദ്ധാർഥന്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ലെന്നും സതീശൻ.കോളജ് യൂണിയൻ ഭാരവാഹികൾക്കുപോലും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർക്കല ഫ്ലോറ്റിങ് ബ്രിജിന് എന്തു സുരക്ഷയാണ് ഉള്ളതെന്നു ടൂറിസം മന്ത്രി പറയണമെന്നും സതീശൻ അഭിപ്രായപ്പെട്ടു. ബ്രിജിന് അനുമതി കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
Read more ….
- ‘ഭരതനാട്യം’ ആരംഭിച്ചു: സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്
- 40 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ് കുഞ്ഞ്; രക്ഷാപ്രവർത്തനം തുടരുന്നു
- കെഎസ്യു –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം:സംഘർഷ വേദിയായി കലോത്സവം
- ബിഗ് ബോസ് വീട്ടിലെ അതിഥികള്‍ ആരൊക്കെ?: വൻ സർപ്രൈസുകളൊരുക്കി സീസണ് 6നു ഇന്ന് തുടക്കം
- കോയമ്പത്തൂരിൽ നിന്നു മക്കൾ നീതി മയ്യം പാർട്ടി നേതാവും ചലച്ചിത്ര താരവുമായ കമൽഹാസന്റെ അപ്രതീക്ഷിത പിന്മാറ്റം; സിപിഎമ്മിനും ബിജെപിക്കും ആശ്വാസം
കേരള സര്‍വകലാശാലയിൽ കലോല്സവത്തിനിടെയാണു സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിലേക്കു കെഎസ്യു പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധിച്ചു. തുടർന്ന് കെഎസ്യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ് ഹാളിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.