കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നില്‍ ലളിതമായ കാരണങ്ങളെന്ന് ഇപി ജയരാജന്‍

google news
er

chungath new advt

കണ്ണൂര്‍: കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നില്‍ ലളിതമായ കാരണങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഒരു കര്‍ഷകനും പെന്‍ഷന്‍ കിട്ടാത്തത് കൊണ്ട് മരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കാട്ടാന ശല്യത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നും ഇപി ജയരാജന്‍ ചോദിച്ചു. ആത്മഹത്യാക്കുറിപ്പുകളിലും സംശയമുണ്ട്. അന്വേഷണം ആവശ്യമാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് പി. അബ്ദുള്‍ ഹമീദിനെതിരെ പോസ്റ്റര്‍ പതിച്ചത് കോണ്‍ഗ്രസാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്.

read also കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2024 മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍

ഇക്കാര്യത്തില്‍ ലീഗില്‍ ഒരു ഭിന്നതയുമില്ല. കോണ്‍ഗ്രസിന് മാത്രമാണ് പ്രശ്‌നമെന്ന് പറഞ്ഞ ഇപി ജയരാജന്‍, നവകേരള സദസ് ബഹിഷ്‌കരിച്ചാല്‍ നഷ്ടം യുഡിഎഫിന് മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചാല്‍ ജനം യുഡിഎഫിനെതിരെ തിരിയും. കേരളത്തിന്റെ നവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags