×

കുന്നംകുളത്ത് സഹോദരിമാർ പാറക്കുളത്തിൽ വീണ് മരിച്ചു

google news
death

കുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ സഹോദരിമാർ പാറക്കുളത്തിൽ വീണ് മരിച്ചു. മടപ്പാത്തുവളപ്പിൽ അഷ്‌കറിന്റെയും സുബൈദയുടെയും മക്കളായ ഹസ്‌നത്ത് (13), അഷിത (9) എന്നിവരാണ് മരിച്ചത്.

അൽ അമീൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പിതാവിനൊപ്പം വരുമ്പോൾ കാലിൽ പറ്റിയ ചെളി കഴുകാൻ അടുത്തുള്ള പാറക്കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു