×

കോട്ടയം-കുമളി ദേശീയപാതയില്‍ മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു; വന്‍ദുരന്തം ഒ‍ഴിവായത് തലനാഴിരയ്ക്ക്

google news
Bs

കോട്ടയം കുമളി ദേശീയപാതയില്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു. വ്യാഴാഴ്ച്ചയാണ് സംഭവം. ഓരോ നിമിഷവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലായിരുന്നു അപകടം. പാറക്കല്ലുകള്‍ റോഡിലേക്ക് പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

 

കല്ലുകള്‍ പതിക്കുന്നതിനു മുന്‍പ് നിരവധി വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഈ വഴി വാഹനങ്ങള്‍ വരാതിരുന്നത് മൂലം വന്‍ ദുരന്തമാണ് വഴി മാറിയത്. പീരുമേട് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു