×

പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

google news
Bb

manappuram

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 

 

യുജിസി നല്‍കിയ അപ്പീലാണ് പരിഗണിക്കുക. റാങ്ക് പട്ടികയില്‍ ഇടം നേടിയ ജോസഫ് സ്‌കറിയ നല്‍കിയ അപ്പീലും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ഹര്‍ജിയില്‍ പ്രിയ വര്‍ഗീസും കണ്ണൂര്‍ സര്‍വകലാശാലയും ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. മറുപടി സത്യവാങ്മൂലം നല്‍കാന്‍ നേരത്തെ നാലാഴ്ച സാവകാശം എതിര്‍ കക്ഷികള്‍ക്ക് നല്‍കിയിരുന്നു.

  

read also:അമേരിക്കയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

    

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ സാധുതയില്‍ നേരത്തെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

   

     

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു