കൊച്ചി: തൃപ്പൂണിത്തറയിൽ പടക്കപ്പുരയിലെ സ്ഫോടനത്തെ തുടർന്ന് ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികൾ പിടിയിലായി. ഹിൽപാലസ് പൊലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പടെ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറിൽ നിന്നും പിടികൂടിയ ഇവരെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ചു.
സ്ഫോടനത്തിൽ പൊലീസ് കേസെടുത്തതോടെയാണ് പ്രതികൾ ഒളിവിൽ പോയത്. ഇവർക്കായി സംസ്ഥാന വ്യാപകമായി പൊലീസ് തിരിച്ചിൽനടത്തിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ജനവാസമേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇവർ വെടിമരുന്ന് എത്തിച്ചത്.
മനപ്പൂർവമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ ചൂരക്കാടുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Read more:
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര് മഖ്നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക