പാലക്കാട് വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
Sat, 25 Feb 2023

പാലക്കാട് : പാലക്കാട് വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. തളികക്കല്ലില്‍ വനത്തില്‍ തളികകല്ല് ഊരുനിവാസി സുജാത പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.
യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്. അതേസമയം, ഊരില്‍ വെളളമില്ലാത്തതിനാലാണ് കാട്ടില്‍ പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് കണ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.