×

ഡോക്ടർമാരും നഴ്സുമാരും പുതുവത്സരമാഘോഷിക്കാൻ പോയി; ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയ്ക്കെതിരെ പരാതിയുമായി യുവതി

google news
SAT HOSPITAL

തിരുവനന്തപുരം: ചികിത്സാ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് കുട്ടി മരിച്ചതായി പരാതി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയാണ് ആരോപണം. പോത്തൻകോട് സ്വദേശിനി സുകന്യയും കുടുംബവുമാണ് ആരോപണം ഉന്നയിച്ചത്.

വേദന സഹിക്കാൻ കഴിയാത്തതുകൊണ്ട് ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം ഡോക്ടർമാർ ചെവികൊണ്ടില്ലെന്ന് സുകന്യ പറയുന്നു. രാത്രി 12 മണിക്ക് കേക്ക് മുറിച്ച് ഡോക്ടർമാരും നഴ്സുമാരും പുതുവത്സരമാഘോഷിക്കാൻ പോയെന്നും സുകന്യ ആരോപിക്കുന്നു.

READ ALSO....വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു; ആക്രമണത്തിനു പിന്നിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ ബന്ധു

മെഡിക്കൽ കോളജ് സൂപ്രണ്ടിന് സുകന്യയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയെ കുറിച്ച് പ്രതികരിക്കാൻ സൂപ്രണ്ട് തയാറായിട്ടില്ല. സംഭവത്തില്‍ മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു