തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇക്കുറി ലോക്‌സഭയിലേക്ക് എത്ര മഹിളകള്‍ പോകും? ജയിച്ചാലല്ലേ പോകാന്‍ പറ്റൂ എന്ന ചോദ്യം വരുംമുമ്പേ എത്ര മഹിളകള്‍ക്ക് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംകിട്ടുമെന്ന ചോദ്യമാണ് വലുത്. വനിതകള്‍ക്ക് 33 ശതമാനം സംവരണം നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും ഉറപ്പാക്കുന്നതിന് കുറെക്കാലമായി ഇടതുപക്ഷ സിംഹങ്ങളും സിംഹിണികളും ശക്തമായി വാദിക്കുന്നുണ്ട്.
ഇടതുപക്ഷത്തിന്റെ കാര്യംതന്നെ ആദ്യം നോക്കാം. കേരളത്തിലെ 20 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നിലെത്തിയിരിക്കുകയാണല്ലോ അവര്‍. അതില്‍ മഷിയിട്ടു നോക്കിയാല്‍ കാണുന്നത് വെറും രണ്ട് സീറ്റുമാത്രം. ശതമാനക്കണക്കില്‍ വെറും 20. അതാകട്ടെ സി.പി.എം സ്ഥാനാര്‍ഥികള്‍ മാത്രം. സി.പി.എമ്മിനു കിട്ടിയ 15 സീറ്റില്‍ രണ്ട് സീറ്റ് കണക്കാക്കുമ്പോള്‍ അത് 15 ശതമാനമേ ആകുന്നുള്ളൂ.
സി.പി.ഐയ്ക്ക് കിട്ടിയ നാലു സീറ്റില്‍ ഒരാളുണ്ട്-ആനി രാജ. അപ്പോള്‍ 25 ശതമാനമായി.യു.ഡി.എഫ് പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലീഗിന് കിട്ടിയ രണ്ടു സീറ്റിലും പുരുഷന്മാര്‍. മറ്റു ഘടകക്ഷികളും പുരുഷകേസരികളുടേതാണ്. കോണ്‍ഗ്രസാകട്ടെ, സിറ്റിംഗ് എം.പിമാരെ മാത്രമാണ് നിറുത്തുന്നത്. അതില്‍ ഒരു പെണ്‍തരിപോലുമില്ല. എന്നാല്‍, ആലപ്പുഴയില്‍ പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു വനിതയുണ്ട്-ഷാനിമോള്‍ ഉസ്മാന്‍. അവര്‍ക്ക് സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസിന്റെ രണ്ട് ദൗര്‍ബല്യങ്ങള്‍ പരിഹരിക്കപ്പെടും. ഒന്ന്, പട്ടികയില്‍ സ്ത്രീ ഇല്ലെന്ന ദൗര്‍ബല്യം. രണ്ട്, പട്ടികയില്‍ ഒരു മുസ്ലിം ഇല്ലെന്ന ദൗര്‍ബല്യം. കറങ്ങിത്തിരിഞ്ഞ് വ്യാഴാഴ്ച വരെ നമുക്ക് നോക്കാം.
ബി.ജെ.പിയുടെ ഇതുവരെ പ്രഖ്യാപിച്ച പട്ടികയില്‍ രണ്ടു വനിതകളുണ്ട്. ശോഭാ സുരേന്ദ്രനും എം.എല്‍. അശ്വിനിയുമാണ്. അപ്പോള്‍ അവിടെയും 33 ശതമാനം വരുന്നില്ല.കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാനുള്ള ബില്‍ പാസ്സാക്കിയെങ്കിലും, ഈ തിരഞ്ഞെടുപ്പില്‍ അതു ബാധകമാകില്ല. എങ്കിലും അതിന്റെ പേരില്‍ ഒരുമിച്ചുനിന്ന പാര്‍ട്ടികള്‍ക്കൊന്നും ഉളുപ്പില്ല എന്നു വേണം കരുതാന്‍.
കഴിഞ്ഞ തവണ ഓരോ മുന്നണിയും രണ്ടുവീതം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കിലും ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ രമ്യാ നമ്പീശന്‍ മാത്രമാണ് ജയിച്ചത്.പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇപ്പോള്‍ നടപ്പായിരുന്നെങ്കില്‍ കേരളത്തില്‍നിന്ന് മൂന്നു മുന്നണികളില്‍നിന്നുമായി 21 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റി വയ്‌ക്കേണ്ടി വന്നേനെ. ഇനി അതു നടപ്പായാലോ, തോല്‍ക്കുന്ന സീറ്റുകളായിരിക്കും സ്ത്രീകള്‍ക്ക് നല്‍കുക.
Read more ….
- പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി; തൊഴുകൈയ്യോടെ അച്ഛന്‍
- പൂഞ്ഞാറിൽ മുസ്ലിം വിദ്യാർത്ഥികൾ കാണിച്ചത് തെമ്മാടിത്തം; പൊലീസ് ഒരു വിഭാഗത്തെ തിരഞ്ഞ് പിടിച്ചതല്ല: മുഖ്യമന്ത്രി
- സിദ്ധാർഥന്റെ മരണത്തിൽ പിടിയിലാവാനുള്ള പ്രതി എം.എം മാണിയുടെ സംരക്ഷണയിൽ:ചെന്നിത്തല
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള പോരാട്ടം: നിക്കി ഹേലിയെ പിന്നിലാക്കി ഡോണൾഡ് ട്രംപിൻറെ മുന്നേറ്റം