മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെടുത്തു

google news
siddiq

കോഴിക്കോട്; കൊല്ലപ്പെട്ട സിദ്ദീഖിന്റെ 2 എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ എന്നിവ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് കണ്ടെടുത്തു. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. 

Read More:മൃതദേഹം ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ആഷിഖിന്റേത്, സിദ്ദിഖിനെ മൂവരും ചേർന്ന് മർദ്ദിച്ചിരുന്നു

സിദ്ദീഖിനെ ലോഡ്ജ് മുറിയിൽ വച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്നു പൊലീസ് പറഞ്ഞിരുന്നു. പ്രതികളിലൊരാളായ ഫർഹാനയാണ് സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും ഉണ്ടായിരുന്നു. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തതാണ് ആക്രമണത്തിന് കാരണം. പിടിവലിക്കിടെ ഫർഹാന നേരത്തെ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് സിദ്ദീഖിനെ ഷിബിലി തലക്കടിച്ചു. നിലത്ത് വീണ സിദ്ദീഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടി. 

Read More:സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ

കൊലപ്പെടുത്തിയ ശേഷം പുറത്തുനിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി ബാഗുകളും വാങ്ങി. മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളുകയായിരുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags