×

വിദേശ സർവകലാശാല വിവാദം; ബജറ്റ്​ ചർച്ചക്കുള്ള മറുപടിയിൽ നിലപാട്​ വ്യക്തമാക്കാൻ സർക്കാർ

google news
dgt
 ​തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല വി​വാ​ദ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​തു​വ​രേ​ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​പ്ര​തി​ക​ര​ണ​മൊ​ഴി​വാ​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ നി​ർ​ദേ​ശം ല​ഭി​ച്ചു. മ​ന്ത്രി ബി​ന്ദു, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ്​ ഇ​തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

        ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ആ​രം​ഭി​ക്കും. ച​ർ​ച്ച​ക്കൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും മ​റു​പ​ടി പ​റ​യും. വി​വാ​ദം ​പ്ര​തി​പ​ക്ഷം സ​ഭ​യി​ലു​ന്ന​യി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. നേ​ര​ത്തേ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യെ​യും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​യും സി.​പി.​എം എ​തി​ർ​ക്കു​ക​യും സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല സം​ബ​ന്ധി​ച്ച്​ വി​ള​പ്പി​ൽ​ശാ​ല​യി​ലെ ഇ.​എം.​എ​സ്​ അ​ക്കാ​ദ​മി​യി​ൽ വെ​ച്ച്​ സി.​പി.​എം വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ​

           സ്വ​കാ​ര്യ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല വേ​ണ്ടെ​ന്നും സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​കാ​മെ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നു​ശേ​ഷ​മാ​ണ്​ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ നി​ന്ന്​ റി​പ്പോ​ർ​ട്ട്​ വാ​ങ്ങി​യ​തും ക​ര​ട്​ ബി​ൽ​ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച​തും.

         എ​ന്നാ​ൽ, വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ത​ല​ത്തി​ലോ സ​ർ​ക്കാ​ർ ത​ല​ത്തി​ലോ ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നി​ല്ല. പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. സി.​പി.​എം പ​ര​സ്യ​മാ​യി ത​ള്ളി​യ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളെ​ നി​കു​തി ഇ​ള​വും സ​ബ്​​സി​ഡി​യും സ്റ്റാ​മ്പ്​ ഡ്യൂ​ട്ടി ഇ​ള​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഓ​ഫ​ർ ചെ​യ്ത് ആ​ക​ർ​ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ലു​ണ്ടാ​യ​ത്. ഇ​തി​ൽ എ​സ്.​എ​ഫ്.​ഐ, സി.​പി.​എം അ​നു​കൂ​ല​ കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ക​യും ചെ​യ്തി​രു​ന്നു.

          വ​കു​പ്പ​റി​യാ​ത്ത ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം മ​ന്ത്രി ബി​ന്ദു​വി​ന്​ ക​ടു​ത്ത അ​തൃ​പ്തി​യു​മു​ണ്ടാ​ക്കി. കൂ​ടു​ത​ൽ ച​ർ​ച്ച​യി​ലേ​ക്ക്​​ പോ​കു​ന്ന​ത്​ ഗു​ണ​ക​ര​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും മറ്റും പാ​ർ​ട്ടി, സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

Read also: വൈദ്യുതി കണക്‌ഷൻ ഫീ 85% വരെ വർധന; ഈ മാസം 8 മുതൽ പ്രാബല്യം

 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻ‌കാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോട് ബിജെപി കാണിക്കുന്നത് കപടസ്നേഹം: ബിനോയ് വിശ്വം

ബി.ജെ.പി യെ പിണക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസിൻ്റെ നിലപാട്: പിണറായി വിജയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags