തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകി. ഇത് മാധ്യമശ്രദ്ധ കിട്ടാൻ ഉന്നയിച്ച ആരോപണമല്ല. കൃത്യമായ തെളിവുണ്ട്. വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇനി നിയമപോരാട്ടം നടത്താനാണ് തീരുമാനം. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
മാസപ്പടി വിവാദത്തിലെ ‘പി.വി’ പിണറായി വിജയൻ തന്നെയാണ്. അത് ഞാനല്ല എന്ന് മാത്രം പറഞ്ഞ് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അത് അനുവദിക്കില്ല. ‘പി.വി’ അദ്ദേഹം തന്നെയാണ് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
നേരത്തേ, ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ ഭൂമി ഇടപാട് സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഇടുക്കി റേഞ്ച് വിജിലൻസ് എസ്പിയെ ചുമതലപ്പെടുത്തി വിജിലൻസ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. 3 മാസത്തിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. ചിന്നക്കനാൽ വില്ലേജിൽ ഭൂമിയും കെട്ടിടവും വിൽപനയും റജിസ്ട്രേഷനും നടത്തിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം