×

ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്; അവ്യക്തമായ ഭാഷ, ബിജെപി സര്‍ക്കാരിന്റെ അവസാന ബജറ്റെന്ന് തരൂര്‍

google news
sasi tharoor

ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് ഇടക്കാല ബജറ്റ് മാത്രമല്ല, ബി.ജെ.പി. സര്‍ക്കാരിന്റെ അവസാന ബജറ്റുകൂടെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. അതില്‍ സംശയമൊന്നുമില്ല. സാര്‍ക്കാരിന്റെ ആശയങ്ങളെല്ലാം അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റുകളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു ഇത്തവണത്തേത്. അതില്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. പതിവുപോലെ വാചാടോപം നിറഞ്ഞതും നടപ്പാക്കുന്നതിനെക്കുറിച്ച് ധാരണയില്ലാത്തതുമായിരുന്നു പ്രസംഗം. നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്നത് അംഗീകരിക്കാതെയാണ് അവര്‍ വിദേശ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചത്. ബജറ്റ് നിരാശാജനകമെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

READ ALSO...വിമാനത്തില്‍14കാരിക്കു സമീപത്തിരുന്ന് സ്വയംഭോഗം ചെയ്തെന്ന കേസ്: ഇന്ത്യൻ ഡോക്ടറെ യുഎസിൽ കുറ്റവിമുക്തനാക്കി

അവ്യക്തമായ ഭാഷയില്‍ ആത്മവിശ്വാസം, പ്രതീക്ഷ എന്നിങ്ങനെ വാക്കുകള്‍ ഉപയോഗിച്ച് അവര്‍ ഒത്തിരിക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാല്‍, കണക്കുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒന്നുമില്ലായിരുന്നു. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു