×

ഹൈറിച്ചി’ന്റെ ഉടമകളായ ദമ്പതികൾക്ക് സംരക്ഷണ കവചമൊരുക്കി രക്ഷപെടാൻ അവസരം നൽകിയത് തൃശൂർ റൂറൽ പൊലീസ്; ആരോപണവുമായി അനിൽ അക്കര

google news
anil

‘തൃശൂർ∙ കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പായ, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനി ‘ഹൈറിച്ചി’ന്റെ ഉടമകളായ ദമ്പതികൾക്ക് സംരക്ഷണ കവചമൊരുക്കി രക്ഷപെടാൻ അവസരം നൽകിയത് തൃശൂർ റൂറൽ പൊലീസാണെന്ന ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഇതുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ പൊലീസിന്റെ നടപടികൾ അന്വേഷണ വിധേയമാക്കണമമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

chungath kundara

കമ്പനിയുടെ എംഡി കെ.ഡി.പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവർ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനയ്ക്കായി എത്തുന്ന വിവരമറിഞ്ഞ് വീട്ടിൽനിന്ന് മുങ്ങിയ സാഹചര്യത്തിലാണ് അനിൽ അക്കരയുടെ ആരോപണം. ഇ.ഡി സംഘം ഇന്നു രാവിലെ 10.30ഓടെ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപാണ് മൂന്നംഗ  സംഘം ഒരു വാഹനത്തിൽ വീട്ടിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇതിനിടെയാണ് റെയ്ഡ് വിവരം ചോർത്തിനൽകിയത് ചേർപ്പ് പൊലീസാണെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര രംഗത്തെത്തിയത്.

read alsi...ബൈജൂസ് മൂല്യം കുത്തനെ ഇടിഞ്ഞു, കടത്തിന് മേലെ കടം, നഷ്ടം 8000 കോടി

 ‘‘പൊലീസാണ് ഇതിൽ യഥാർഥ പ്രതി. ചേർപ്പ് പൊലീസിന് പാർട്ണർഷിപ് ഉണ്ട് എന്ന് പറയാവുന്ന തരത്തിലാണ് അവരുമായുള്ള ബന്ധം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പാണ് ഹൈറിച്ചുമായി ബന്ധപ്പെട്ടുള്ളത്. കേരള പൊലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ കമ്പനി ഇങ്ങനെ വളർന്നു പന്തലിക്കാൻ കാരണമായത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ഇതിനെ 1600 കോടി രൂപയുടെ തട്ടിപ്പിലേക്കു കൊണ്ടുപോയത് ചേർപ്പ് പൊലീസിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്.’’ – അനിൽ അക്കര ആരോപിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ