×

മൂലമറ്റത്തെ മൂന്ന്​ ജനറേറ്റർ തകരാറിൽ

google news
ndg
ഇ​ടു​ക്കി: മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ഒ​ന്ന്, ആ​റ് ന​മ്പ​ർ ജ​ന​റേ​റ്റ​റു​ക​ൾ​ക്കു​പു​റ​മെ മൂ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​റും ത​ക​രാ​റി​ലാ​യി. മൂ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ റോ​ട്ട​ർ പോ​ൾ ബാ​റി​ലെ ക​ണ​ക്ഷ​ൻ ബാ​ർ ക​ത്തി​ന​ശി​ച്ച​താ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം.

   മൂ​ല​മ​റ്റം നി​ല​യ​ത്തി​ൽ ആ​റ്​ ജ​ന​റേ​റ്റ​റാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​ന്ന്, മൂ​ന്ന്, ആ​റ് ന​മ്പ​ർ ജ​ന​റേ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വൂ. മൂ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച​യും ആ​റാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ ബു​ധ​നാ​ഴ്ച​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. നി​ല​വി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വെ​ച്ചി​രി​ക്കു​ന്ന മൂ​ന്ന്​ ജ​ന​റേ​റ്റ​റി​ന്​ പു​റ​മെ മ​റ്റ് ര​ണ്ട് ജ​ന​റേ​റ്റ​റി​നും നേ​രി​യ ത​ക​രാ​ർ ഉ​ണ്ട്. എ​ന്നാ​ൽ, ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി ​െവ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ്​ അി​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read also: നിലമ്പൂർ-ബംഗളൂരു സ്വിഫ്റ്റ് ബസിന് രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി

   ആ​റാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന ഇ​ൻ​ടേ​ക് വാ​ൽ​വി​ലാ​ണ് ചോ​ർ​ച്ച. റ​ബ​ർ സീ​ൽ ത​ക​രാ​റി​ലാ​യ​താ​ണ് ചോ​ർ​ച്ച​ക്ക് കാ​ര​ണം. കാ​ല​പ്പ​ഴ​ക്കം മൂ​ലം റ​ബ​ർ സീ​ലു​ക​ളു​ടെ ഇ​ലാ​സ്തി​ക​ത ന​ഷ്ട​പ്പെ​ട്ട് പൊ​ട്ടി​പ്പോ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. നി​ല​യ​ത്തി​ലെ​ത​ന്നെ ഒ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​റും ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഒ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ ത​ക​രാ​റി​ലാ​യ​ത്.

   ജ​ന​റേ​റ്റ​റി​ന്‍റെ റോ​ട്ട​ർ പോ​ളി​ലെ ക​ണ​ക്ഷ​ൻ ബാ​റി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന്​ തീ ​പ​ട​ർ​ന്ന് സ്റ്റേ​റ്റ​റി​നും ഇ​ൻ​സു​ലേ​ഷ​ൻ കോ​യി​ലി​നും ത​ക​രാ​ർ സം​ഭ​വി​ച്ചു. ജ​ന​റേ​റ്റ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ത്തി​യ ഭാ​ഗ​ങ്ങ​ളും ഇ​ൻ​സു​ലേ​ഷ​ൻ കോ​യി​ലും മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ മാ​റ്റി സ്ഥാ​പി​ക്കും.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ   


 .

 

Tags