×

തൃപ്പൂണിത്തുറയിലെ സ്ഫോടനത്തിൽ ക്ഷേത്ര ഭാരവാഹികളെയും,കരാറുകാരെയും പ്രതികളാക്കി കേസെടുത്ത് പോലീസ്

google news
Hj
കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചതിനു പിന്നാലെ, ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. കരാറുകാരന്റെ തിരുവനന്തപുരം പോത്തൻകോട്ടെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. ഇതിന്റെ സമീപപ്രദേശങ്ങളിൽ വലിയ ഗുണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ധാരണയായി.
   
തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ഇന്നു രാവിലെ 10.30ഓടെയാണ് തീപിടിച്ചത്. അപകടത്തിൽ പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലു പേർ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.
   

READ MORE....

   
ഇവിടെ ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറിയാണ് എന്നു വ്യക്തമായത്. സ്ഫോടനം നടന്നതിന്റെ സമീപം പന്ത്രണ്ട് വീടുകളുണ്ട്.