ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇരട്ട സഹോദരങ്ങളായ സൈനികരുടെ അക്രമം. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രിയിൽ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചത്. മദ്യലഹരിയിലായിരുന്നു ഇരുവരും. അക്രമാസക്തരായ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടർന്ന് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകർത്തു.
Read more :
- കൊല്ലത്ത് സംഘര്‍ഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്
- ‘അയാൾ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു’: ദേവേന്ദ്ര ഫഡ്നാവിസിൽ നിന്ന് വധഭീഷണിയുണ്ടെന്ന് മറാത്ത ആക്ടിവിസ്റ്റ് മനോജ് ജാരംഗേ പാട്ടീൽ
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമ്മനി
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവർക്കുമെതിരെ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും മർദ്ദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയതിനുമെല്ലാം വിവിധ വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തതായി ഹരിപ്പാട് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ