അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

google news
drown
 


ആ​ല​പ്പു​ഴ: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ഭി​മ​ന്യു(15), ആ​ദ​ര്‍​ശ്(17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ര്‍ പു​ന​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
 
ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്. മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത്.


വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. പിന്നീട് കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവർ കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു.

Tags