വിവാദങ്ങൾക്കിടെ ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവിൽകോഡിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുക. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ. എല്‍.ഡി.എഫ്. ഘടകക്ഷിനേതാക്കള്‍ക്കൊപ്പം വിവിധ സമുദായസംഘടനാ നേതാക്കളും ക്രൈസ്തവസഭാ പ്രതിനിധികളും പങ്കെടുക്കും.
മുസ്ലിം ലീഗിനെയും ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സമസ്തയെയും സി.പി.എം. ക്ഷണിച്ചതോടെയാണ് സെമിനാര്‍ രാഷ്ട്രീയപ്രാധാന്യം നേടിയത്. സമസ്തക്ഷണം സ്വീകരിച്ചതിനുശേഷം മുസ്ലിംലീഗ് അടിയന്തരയോഗം ചേര്‍ന്ന് സെമിനാറില്‍ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു സെമിനാറുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനെച്ചൊല്ലി സമസ്തയിലും ഭിന്നാഭിപ്രായം ശക്തമാണ്. നിലവിൽ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നത് നേട്ടമാണ് എന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം.
Also read : കനത്തമഴ; ഹരിദ്വാറിൽ ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എളമരം കരീം എം.പി., എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍, ജോസ് കെ. മാണി എം.പി., മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും സെമിനാറില്‍ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം