റോഡ് ക്യാമറകൾക്ക് മുന്നിൽ നിരാഹാര സമരം നടത്തും: കെ.സുധാകരൻ

google news
sudhakaran

തിരുവനന്തപുരം ∙ ജൂൺ 5ന് റോഡ് ക്യാമറകൾക്ക് മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് കെ.സുധാകരൻ. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായതെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ക്യാമറകളു‍ടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സാങ്കേതിക സമിതി രൂപീകരിച്ചു. അഡിഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അധ്യക്ഷനായാണ് സമിതി. ജൂണ്‍ അഞ്ച് മുതലാണ് പിഴ ഈടാക്കുക. അതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Tags