തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം സംഘട്ടനത്തിനിടെ; മൂന്നുപേർക്ക് പരിക്ക്

google news
police

Manappuram ad

തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം.

രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് സൂചന. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.

read also ബസ് യാത്രയ്‌ക്കിടെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്

ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുണ്ടായ പരിക്കാണ്. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി ദിവാൻജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെയാണ് തർക്കമുണ്ടാകുന്നത്.

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags