റാഞ്ചി: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനിൽക്കില്ലെന്ന് ഝാർഖണ്ഡ് ഹൈക്കോടതി.പ്രത്യാഘാതങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രായപൂർത്തിയായ വിവാഹിത മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നും,അതിനാൽ തന്നേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹിത നൽകിയ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.
വിവാഹ വാഗ്ദാനം നൽകി എന്ന കാരണത്താലാണ് യുവതി പ്രതിയുമായി അടുത്തതെന്ന വാദം അവിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു.ഭർത്താവുമായുള്ള വിവാഹബന്ധം നിലനിൽക്കുമ്പോൾ തന്നെയാണ് യുവതി പ്രതിയുമായി ബന്ധം പുലർത്തിയതെന്ന് കോടതിക്ക് ബോധ്യമായി.
തന്നെക്കാൾ 2 വയസ്സിനു താഴെയുള്ള യുവാവുമായി യുവതി കോളജ് കാലം മുതൽ പ്രണയത്തിലായിരുന്നു, എന്നാലും മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തത്.വിവാഹത്തിന് ശേഷവും ഈ ബന്ധം തുടർന്നു പോരുകയായിരുന്നു. അതിനാൽ തന്നെ ശാരീരിക ബന്ധത്തിനുള്ള സമ്മതം വിവാഹവാഗ്ദാനം നൽകിയത് കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല എന്നും കോടതി വ്യക്തമാക്കി.
read also….രാജസ്ഥാനില്‍ 26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ദേവിയുടെ അവതാരമെന്ന് കുടുംബം
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിന്മേൽ കേസ് എടുക്കാനുള്ള സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം വഞ്ചിച്ചെന്നായിരുന്നു സെഷൻസ് കോടതിയുടെ കണ്ടെത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം