പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി; പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും‌

google news
rape

ഇടുക്കി: ക്ഷേത്രദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂർ പൈൻകുളം അഴംകുളം കുളത്തുവിള വീട്ടിൽ വിപിനെയാണ് (34) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. അഞ്ചുവർഷം കഠിനതടവും എട്ടായിരം രൂപ പിഴയും പിഴയും പോക്സ്കോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

chungath 3

അതേസമയം മഞ്ചേരിയിൽ പതിനാലു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ  പോക്‌സോ സ്‌പെഷൽ അതിവേഗ കോടതി 63 വർഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതിക്ക് 20 വർഷത്തെ കഠിനതടവാണ് ശിക്ഷ ലഭിച്ചിട്ടുള്ളത്. 

നിപ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി; പരിശോധനാഫലം ഉടനടി അറിയാം

പോക്‌സോ ആക്ടിലെ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. 2020 മുതൽ 2022 ജൂൺ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗൺസലിങ്ങിനിടെ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞതോടെയാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ 2022 ജൂൺ 29ന് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം