×

36ാം കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സി​​ന് കാ​​സ​​ർ​​കോ​​ട് ഗ​​വ. കോ​​ള​​ജി​​ൽ തു​ട​ക്കം

google news
bf
കാ​​സ​​ർ​​കോ​​ട്: കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ണ്‍സി​​ല്‍, ജ​​ല​​വി​​ഭ​​വ വി​​ക​​സ​​ന വി​​നി​​യോ​​ഗ കേ​​ന്ദ്ര​​ത്തി​​ന്റെ 36ാം കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സി​​ന് കാ​​സ​​ർ​​കോ​​ട് ഗ​​വ. കോ​​ള​​ജി​​ൽ തു​​ട​​ക്ക​​മാ​​യി. ‘ഏ​​കാ​​രോ​​ഗ്യ കാ​​ഴ്ച​​പ്പാ​​ടി​​ലൂ​​ടെ കേ​​ര​​ള സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യു​​ടെ രൂ​​പാ​​ന്ത​​ര​​ണം’ എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ സ​​യ​​ന്‍സ് കോ​​ണ്‍ഗ്ര​​സി​​ന്റെ പ്ര​​ധാ​​ന വി​​ഷ​​യം.

    ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 10ന് ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​ജ്മോ​​ഹ​​ന്‍ ഉ​​ണ്ണി​​ത്താ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 2022ലെ ​​നൊ​​ബേ​​ല്‍ പു​​ര​​സ്കാ​​ര ജേ​​താ​​വ് മോ​​ര്‍ട്ടെ​​ന്‍ പി. ​​മെ​​ഡ​​ല്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ഐ.​​സി.​​സി.​​എ​​സ് ത​​യാ​​റാ​​ക്കി​​യ ക്ലൈ​​മെ​​റ്റ് സ്റ്റേ​​റ്റ്മെ​​ന്റ് 2023 മു​​ഖ്യ​​മ​​ന്ത്രി പ്ര​​കാ​​ശ​​നം ചെ​​യ്യും. മി​​ക​​ച്ച യു​​വ​​ശാ​​സ്ത്ര​​ജ്ഞ​​ര്‍ക്കു​​ള്ള അ​​വാ​​ര്‍ഡ്, ശാ​​സ്ത്ര സാ​​ഹി​​ത്യ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും സ​​യ​​ന്‍സ് കോ​​ണ്‍ഗ്ര​​സ് വേ​​ദി​​യി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യും.

Read also: കുമ്പളയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്

    മി​​ക​​ച്ച യു​​വ​​ശാ​​സ്ത്ര​​ജ്ഞ​​രാ​​യി തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ര്‍ക്ക് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സ്വ​​ര്‍ണ മെ​​ഡ​​ലും പ്ര​​ശ​​സ്തി​​പ​​ത്ര​​വും 50,000 രൂ​​പ​​യു​​ടെ കാ​​ഷ് പ്രൈ​​സും 50 ല​​ക്ഷം രൂ​​പ​​യു​​ടെ റി​​സ​​ർ​​ച് പ്രോ​​ജ​​ക്ടു​​മാ​​ണ് ല​​ഭി​​ക്കു​​ക. കാ​​സ​​ര്‍കോ​​ടി​​ന്റെ പ്ര​​ദേ​​ശി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ക്ക് മി​​ക​​ച്ച ശാ​​സ്ത്രീ​​യ പ​​രി​​ഹാ​​ര മാ​​ര്‍ഗ​​ങ്ങ​​ള്‍ നി​​ര്‍ദേ​​ശി​​ക്കു​​ന്ന യു​​വാ​​ക്ക​​ള്‍ക്ക് കാ​​ഷ് അ​​വാ​​ര്‍ഡും ന​​ല്‍കും.

     വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ പ്ര​​മു​​ഖ ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍, ശാ​​സ്ത്ര മേ​​ഖ​​ല​​ക്ക് മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്‍കി​​യ​​വ​​രു​​ടെ സ്മ​​ര​​ണാ​​ർ​​ഥ​​മു​​ള്ള പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ണ്ടാ​​കും. സ​​യ​​ന്‍സ് എ​​ക്സ്പോ​​യോ​​ടെ​​യാ​​ണ് ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സി​​ന് തു​​ട​​ക്ക​​മാ​​യ​​ത്. എ​​ക്സ്​​​പോ എ​​ന്‍.​​എ. നെ​​ല്ലി​​ക്കു​​ന്ന് എം.​​എ​​ല്‍.​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഐ.​​എ​​സ്.​​ആ​​ര്‍.​​ഒ, വി​​ക്രം സാ​​രാ​​ഭാ​​യ് സ്‌​​പേ​​സ് സെ​​ന്റ​​ര്‍ (വി.​​എ​​സ്.​​എ​​സ്.​​സി), കേ​​ന്ദ്ര തോ​​ട്ട​​വി​​ള ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം (സി.​​പി.​​സി.​​ആ​​ര്‍.​​ഐ), നാ​​ഷ​​ന​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ര്‍ ഇ​​ന്റ​​ർ ഡി​​സി​​പ്ലി​​ന​​റി സ​​യ​​ന്‍സ് ആ​​ന്‍ഡ് ടെ​​ക്‌​​നോ​​ള​​ജി (എ​​ന്‍.​​ഐ.​​ഐ.​​എ​​സ്.​​ടി) തു​​ട​​ങ്ങി​​യ രാ​​ജ്യ​​ത്തെ വി​​വി​​ധ ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും സ്റ്റാ​​ര്‍ട്ട​​പ്പു​​ക​​ളു​​ടേ​​തു​​മാ​​യി 102 സ്റ്റാ​​ളു​​ക​​ളാ​​ണ് ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സ് പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags