തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. വീടുകയറി ആക്രമണം നടത്തിയ കേസിൽ വിചാരണക്കെത്തിയ സാക്ഷിയെ, പ്രതി കുത്തി വീഴ്ത്തി. എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്.
പേരൂർക്കട സ്വദേശിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വീണ്ടും അതിക്രമം നടത്തിയത്. കോടതി കോമ്പൗണ്ടിനുള്ളിൽ വച്ച് പ്രതിയായ വിമൽ, സാക്ഷി നിധിന്റെ പിറകിൽ കുത്തുകയായിരുന്നു. സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷമാണ് പ്രകോപനമായത്. പരിക്കേറ്റ സാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം