വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയി

google news
akhil

കോവളം : വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയെന്നു പരാതി. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിനു മുന്നിൽവച്ചാണ്, വിവാഹത്തിനായി എത്തിയ വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയത്.

കായംകുളം സ്വദേശിനിയായ ആൽഫിയയെയാണ്, ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് വിവാഹ വേദിയിൽനിന്ന് ബലപ്രയോഗത്തിലൂടെ കൊണ്ടുപോയത്. കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി പ്രണയത്തിലായിരുന്ന ആൽഫിയ, ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടെ ആൽഫിയയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. 16–ാം തീയതി പൊലീസ് സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതിയിൽനിന്ന് പിൻമാറി.

Read More:'ചോരയാൽ ബന്ധിതരായ ഇന്ത്യക്കാർ': ടിവി 18 ഡോക്യുമെന്ററിയിൽ, ഒപി ഗംഗയെ പ്രവാസികൾ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുന്നു

തുടർന്ന് ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ ക്ഷേത്രത്തിൽവച്ച് അഖിലിന്റെയും ആൽഫിയയുടെയും വിവാഹം നടത്താൻ നിശ്ചയിച്ചു. ഇരുവരും ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ കായംകുളം പൊലീസ് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. അവിടെനിന്ന് ആൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോവളം സ്റ്റേഷനിൽവച്ച് ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെങ്കിലും പൊലീസ് വഴങ്ങിയില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം