×

വിഴിഞ്ഞത്ത് വയോധികയെ ഓടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

google news
Zv
തിരുവനന്തപുരം: വിഴിഞ്ഞം തെന്നൂർക്കോണം പെട്രോള്‍ പമ്പിന് സമീപത്തെ ഓടയില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം ആഴാകുളം സ്വദേശി വേലമ്മ (75) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. 
   
വിഴിഞ്ഞം മുക്കോല മേഖലകളില്‍ ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്നു. വാഹനം ഇടിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിഴിഞ്ഞം എസ്. എച്ച്‌. ഒ പി. വിനോദ്, എസ്.ഐ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
 
Read more.....