ജി കുമാരപിള്ള സ്മരണയിൽ ഗാന്ധിജിയെ വീണ്ടെടുക്കാം. പ്രൊഫ്. വി എൻ മുരളി

google news
J

തിരുവനന്തപുരം : ജി കുമാരപിള്ള സ്മരണയിൽ ഗാന്ധിജിയെ വീണ്ടെടുക്കാമെന്നു പ്രൊഫ. വി എൻ മുരളി . സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച  ജി കുമാരപിള്ള ജന്മശതാബ്‌ദിആഘോഷം   ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ  കാലത്തു  ഗോഡ്‌സെയെ വാഴ്ത്തുകയും ഗാന്ധിജിയെ തമസ്കരിക്കുകയുമാണ്  ചെയ്യുന്നത്.

chungath 2

 

അധ്യാപനത്തിലും ജീവിതചര്യയിലും ഗാന്ധിജിയെപ്പോലെ പുതിയ വഴിയും മാർഗവും കാണിച്ചു തന്ന ജി കുമാരപിള്ളയുടെ സ്മരണയിലൂടെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പുതുകാലത്തെ നവീകരിക്കുകയാണ്  ചെയ്തതെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു. ടാഗോറിനെ ഏറ്റവും ഇഷ്ടപ്പെട്ട കവിയായിരുന്നു കുമാരപിള്ള. കേരള ടാഗോർ അക്കാഡമി സ്ഥാപിച്ചു  ടാഗോർ ചിന്തകളും  ധാരകളും മലയാളികൾക്ക് ഹൃദിസ്ഥമാക്കാൻ യത്‌നിച്ച  കവി  ചെയ്ത സാമൂഹ്യ സേവനം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
                       

                 ഗാന്ധിജിയെപ്പോലെ തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു പഠിപ്പിച്ച ജി കുമാരപിള്ള  അര്ഹതയില്ലാത്തിടത്തു പ്രവേശിക്കാതിരിക്കാൻ ജാഗ്രത കാണിച്ചുവെന്നു ഗാന്ധിയൻ ഡോ .എൻ  രാധാകൃഷ്ണൻ പറഞ്ഞു. ഗാന്ധിസഞ്ചാരപാതയിൽ യാത്രചെയ്തു ഗാന്ധിയെക്കുറിച്ചു മഹാകാവ്യം രചിക്കാനുള്ള തീരുമാനം കുമാരപിള്ള ഉപേക്ഷിച്ചത്   അനര്ഹത എന്ന ധാർമികതയെ മുറുകെ പിടിച്ചുകൊണ്ടാണെന്നു  അദ്ദേഹം സൂചിപ്പിച്ചു.  സർവോദയ രംഗത്ത്ള്ള പ്രവർത്തനങ്ങൾ പുതുതലമുറ മനസ്സിലാക്കേണ്ടതാണെന്നു രാധാകൃഷ്ണൻ പറഞ്ഞു.

READ ALSO.....റിലയൻസ് റീട്ടെയിലിൽ 2,069.50 കോടി രൂപ നിക്ഷേപിക്കാൻ കെകെആർ


                ജി കുമാരപിള്ളയുമായുള്ള അധ്യാപന അനുഭവം പ്രൊഫ്.ജി എൻ പണിക്കരും വിദ്യാർത്ഥി അനുഭവം ഡോ .കെ പി വിജയകുമാറും പങ്കുവച്ചു. സർവോദയ രംഗത്ത് എൻ പി മന്മഥനുമൊത്തുള്ള അനുഭവം ആർ  രഘു ഓർമിച്ചു. കുമാരപിള്ളയെന്ന കവിയെ ജെ എം റഹീം ഓർമിച്ചു .ഗിരീഷ് പുലിയൂർ , ദേവനന്ദ എസ്  തമ്പി എന്നിവർ ജി കുമാരപിള്ളയുടെ കവിതകൾ ആലപിച്ചു. രാവിലെ നടന്ന കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർക്ക്  വി എൻ മുരളി സമ്മാനങ്ങൾ വിതരണം ചെയ്തു .സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ ശോഭന അധ്യക്ഷയായി. ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ മാരായ പി യു അശോകൻ സ്വാഗതവും പി എൽ മഞ്ജു നന്ദിയും പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം