ചിറയിൻകീഴ് : അഴൂർ മുട്ടപ്പലത്ത് പ്രവാസിയുടെ വീട് രാത്രിയിൽ കവർച്ച ചെയ്തു സ്വർണാഭരണങ്ങളും ഡോളറുമടക്കം കവർച്ച ചെയ്ത സംഭവത്തിലെ രണ്ടു പ്രതികളെ പൊലീസ് പിടികൂടിയതായി സൂചന. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടിൽ സിംഗപ്പൂരിൽ സ്ഥിര താമസമാക്കിയിട്ടുള്ള ഡി.സാബുവിന്റെ വീട്ടിലാണു കഴിഞ്ഞ മാസം 30നു രാത്രിയിൽ കവർച്ച നടന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബസമേതം നാട്ടിലെത്തിയതായിരുന്നു സാബു.
30നു രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ അടുക്കളവാതിൽ തുറന്നുകിടക്കുന്നതു കണ്ടു നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിലെ അലമാരയും പൂട്ടു കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണു അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ 25 പവൻ വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ടിൽ തീർത്ത നെക്‌ലേസും ഡോളറും, 85,000 രൂപയും അപഹരിക്കപ്പെട്ടതായി കണ്ടത്. കിടപ്പുമുറിയിലുണ്ടായിരുന്ന സാബുവിന്റെ 60,000രൂപ വിലവരുന്ന മൊബൈൽഫോണും മോഷ്ടാക്കൾ കടത്തിയിരുന്നു.
Read More:ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ല
25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമസ്ഥൻ ചിറയിൻകീഴ് പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കഴിഞ്ഞ ദിവസം മോഷ്ടാക്കളിൽ പെടുന്ന രണ്ടുപേർ ഡോളർ കൈമാറ്റത്തിനായി എത്തിയതറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തതായാണു വിവരം ലഭ്യമായിട്ടുള്ളത്.
ഇവരെ കൂടുതൽ തെളിവുകൾ കിട്ടുന്നതിനായി ചോദ്യം ചെയ്തുവരുന്നതായും അറിവായിട്ടുണ്ട്. കവർച്ചയ്ക്കു നേതൃത്വം നൽകിയ മുഖ്യപ്രതിയെ ഉടൻ പിടികൂടാമെന്ന വിശ്വാസത്തിലാണു അന്വേഷണസംഘം. ഇതിനിടെ സാബുവും കുടുംബവും അവധി കഴിഞ്ഞതിനാൽ സിംഗപ്പൂരിലേക്കു മടങ്ങുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം