തിരുവനന്തപുരത്ത് അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

google news
teacher-commits-suicide

വെള്ളറട:  തിരുവനന്തപുരത്ത് സ്വകാര്യ സ്കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളറട  പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38)യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 പാറശാല കരുമാനൂർ  സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ശ്രീലതിക ഭർത്താവായ അശോക് കുമാറിന്‍റെ വീട്ടിലായിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലേക്ക് എത്തിയത്. തുടർന്ന് രാത്രിയോടെ ജീവനൊടുക്കുകയായിരുന്നു.

also read.. പ്രകൃതി വിരുദ്ധ പീഡനം; പോക്സോ കേസില്‍ 60കാരന് 40വര്‍ഷം കഠിനതടവ്

രാത്രി ഒൻപത് മണിയോടെയാണ് യുവതിയെ മുറിയിലെ ഫാനിൽവെള്ളറട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി.  അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags