ചേർത്തല: തെക്ക് പഞ്ചായത്ത് 5, 6 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അർത്തുങ്കൽ മണ്ണുകുഴി പാലം നിർമാണം മുടങ്ങിയതോടെ യാത്രക്കാർക്ക് തടിപ്പാലം തന്നെ ആശ്രയം. അർത്തുങ്കലിൽ നിന്ന് ചേർത്തലയിലേക്കുള്ള എളുപ്പവഴിക്കു വേണ്ടി ആരംഭിച്ച പാലം നിർമാണം കരിപ്പേച്ചാലിന് കുറുകെയാണ്.
2 മാസമായി നിർമാണം മുടങ്ങിക്കിടക്കുകയാണ്. മുൻമന്ത്രി പി.തിലോത്തമന്റെ എംഎൽഎ ഫണ്ടിൽ ഒരു കോടി അനുവദിച്ചാണ് പാലം നിർമാണം ആരംഭിച്ചത്. കഴിഞ്ഞവർഷം ആദ്യം മന്ത്രി പി. പ്രസാദാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാൾ സമയങ്ങളിൽ പ്രധാന റോഡിലെ തിരക്കിനും, നാട്ടുകാരുടെ യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാണ് നിര്‌ദിഷ്ട പാലം. സമീപത്തുള്ള തടിപ്പാലത്തിലൂടെയാണ് യാത്രക്കാർ ഇപ്പോൾ അക്കരെയിക്കരെ കടക്കുന്നത്.
തോട്ടിൽ വെള്ളം കൂടുതലായാൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. പാലത്തിന്റെ അടങ്കൽത്തുക പുതക്കി ബിൽ പാസാക്കാത്തതിനാലാണ് കരാറുകാരൻ പാലം നിർമാണം നിർത്തിയതെന്നാണ് സൂചന. എന്നാൽ പാലം നിർമാണത്തിൽ അടങ്കൽത്തുകയിൽ പറയാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നുവെന്ന് കരാറുകാരൻ പറയുന്നു.
also read… ആളൊഴിഞ്ഞ വീടുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു
ചെയ്ത നിർമാണ ജോലികളുടെ ബിൽ പാസാക്കിയാൽ നിർമാണം വീണ്ടും തുടങ്ങുന്നതിൽ തടസ്സമില്ലെന്നാണ് കരാറുകാരന്റെപക്ഷം. ഉദ്യോഗസ്ഥരും കരാറുകാരനുമായി ബന്ധപ്പെട്ട് നിർമാണ തടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പി. പ്രസാദ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം