×

‘ജുവല്‍ സ്റ്റോറീസ് ബൈ ചുങ്കത്ത്’ മത്സരം സമാപനത്തിലേക്ക്; വിജയികള്‍ക്ക് എറണാകുളം ചുങ്കത്ത് ജ്വല്ലറിയില്‍ വച്ച് അനുമോദനം

google news
Jewel Stories by Chungath
കൊച്ചി: ചുങ്കത്ത് ജ്വലറി സംഘടിപ്പിച്ച ‘ജുവല്‍ സ്റ്റോറീസ് ബൈ ചുങ്കത്ത്’ മത്സരം സമാപനത്തിലേക്ക്. 2023 ഏപ്രിലില്‍ ആരംഭിച്ച് ജൂലൈയില്‍ അവസാനിച്ച മത്സരത്തിന്റെ വിജയികളെ 2024 ഫെബ്രുവരി 14-ന് വൈകുന്നേരം 5:00 മണിക്ക് കൊച്ചിയിലെ ചുങ്കത്ത് ജ്വല്ലറിയില്‍ നടക്കുന്ന പ്രത്യേക അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അനുമോദിക്കും.

നര്‍ത്തകിയും സെലിബ്രിറ്റി താരവുമായ ദില്‍ഷ പ്രസന്നന്‍ ആയിരുന്നു കാമ്പയിനിന്റെ അംബാസഡര്‍. ജുവല്‍ ആന്‍ ബേബി, ഐശ്വര്യ ജോണ്‍സണ്‍, നിജി കെ ജോര്‍ജ് എന്നിവരാണ് ജുവല്‍ സ്റ്റോറീസ് ബൈ ചുങ്കത്ത് മത്സരത്തിലെ വിജയികള്‍. 500-ലധികം എന്‍ട്രികള്‍ ലഭിക്കുകയും 150-ലധികം വ്യക്തികള്‍ പങ്കെടുക്കുകയും ചെയ്ത മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
 

ജ്വവല്‍ സ്റ്റോറീസ് ബൈ ചുങ്കത്ത് മത്സരത്തിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ തങ്ങള്‍ ആവേശഭരിതരാണ് എന്ന് ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ രാജീവ് പോള്‍ പറഞ്ഞു. ‘ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ളവരുടെ അസാധാരണമായ കഴിവുകളും സര്‍ഗ്ഗാത്മകതയ്ക്കും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും എല്ലാ വിജയികള്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ ഒപ്പം എല്ലാവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചുങ്കത്ത് ജുവലറി നടത്തിയ ജുവല്‍ സ്റ്റോറീസ് ബൈ ചുങ്കത്ത് മത്സരത്തിന് തിരശീല വീഴാന്‍ ഒരുങ്ങുകയാണെങ്കിലും സര്‍ഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നതിനും കലാപരമായ കഴിവുകള്‍ ആഘോഷിക്കുന്നതിനുള്ള തങ്ങളുടെ യാത്ര തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ചുങ്കത്ത് ജ്വല്ലറി.

Read more...