×

ഓ​ട്ടോ​യി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; ഗുരുതര പരിക്ക്

google news
jkdljk
ആലുവ: ഓട്ടോയില്‍ നിന്ന് വീണ തെറിച്ചുവീണ ഏഴ് വയസ്സുകാരന് പിന്നില്‍ നിന്ന് വന്ന കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായര്‍ക്കാണ് പരിക്കേറ്റത്.

ആ​ലു​വ കു​ട്ട​മ​ശേ​രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. അ​ച്ഛ​ൻ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​രു​ന്ന കു​ട്ടി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ കുട്ടി എ​ഴു​ന്നേ​ല്‍​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ല്‍ നി​ന്നും വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യി.


പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.


സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​റി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Read more...

Tags